യു.എസിലെ ഫ്‌ലോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ പതിനേഴ്‌പേര്‍ കൊല്ലപ്പെട്ടു. പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണു വെടിവയ്പ്പുണ്ടായത്. നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതേ സ്‌കൂളില്‍നിന്നു നേരത്തേ പുറത്താക്കിയ നിക്കോളസ് ക്രൂസ് ആണ് അക്രമിയെന്നാണു വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിനു പുറത്തുനിന്നു വെടിയുതിര്‍ത്തശേഷമാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്. അക്രമി ഗ്യാസ് മാസ്‌ക് ധരിച്ചിരുന്നതായി വെടിവയ്പ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ പറഞ്ഞു. പ്രാദേശിക ടിവി ചാനല്‍ സംപ്രേഷണം ചെയ്ത തല്‍സമയ ദൃശ്യങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ആംബുലന്‍സുകള്‍ക്കു ഇടയിലൂടെ ഓടുന്നതു കാണാമായിരുന്നു.സ്‌കൂളിനു പുറത്തു നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി ബ്രോവാര്‍ഡ് കൗണ്ടി ഷെരീഫ് ഇസ്രയേല്‍ മാധ്യമങ്ങളോടു അറിയിച്ചു. അക്രമിയുടെ വെടിവയ്പ്പിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിച്ച് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളിനുള്ളില്‍ കയറിയ ക്രൂസ് നടത്തിയ വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്.
യു.എസിലെ ഫ്‌ലോറിഡയില്‍ സ്‌കൂളിൽ വെടിവയ്പ്പ്; 17 പേര്‍ കൊല്ലപ്പെട്ടു
RELATED ARTICLES