ജിയോയെ തകർക്കാൻ ബിഎസ്എൻഎൽ് ; 999 രൂപയുടെ തകർപ്പൻ ഓഫർ , ഒരു വർഷം മുഴുവൻ ഡാറ്റ

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ

വര്‍ഷം മുഴുവന്‍ ഡാറ്റ സൗജന്യമായി ലഭിക്കുന്ന കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍. മാക്‌സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ വഴി ഒരു വർഷം മുഴുവൻ ദിവസേന 1 ജിബി ഡാറ്റ ലഭിക്കും. ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാല്‍ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. നോര്‍ത്ത് ഈസ്റ്റ്, ജമ്മു കാശ്മീര്‍, അസം എന്നീ സര്‍ക്കിളുകള്‍ ഒഴികെയുള്ള എല്ലായിടത്തും ഈ ഓഫര്‍ ലഭിക്കും. ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭ്യമാക്കും. മുംബൈയിലും ഡൽഹിയിലും ഒഴികെയുള്ള സ്ഥലങ്ങളിൽ റോമിങ് കോളുകളും സൗജന്യമായി ലഭിക്കും. മുംബൈയിലും ഡല്‍ഹിയിലും മിനിറ്റിന് 60 പൈസ നിരക്കായിരിക്കും. പുതിയ പ്ലാന്‍ ആക്റ്റിവേറ്റായി 181 ദിവസങ്ങള്‍ക്ക് ശേഷം കോളിന് മിനിറ്റിന് 60 പൈസയും എസ്എംഎസിന് 25 പൈസയുമായി നിരക്ക് ഉയര്‍ത്തും. ആദ്യമായാണ് ബിഎസ്എന്‍എല്‍ ഇത്തരമൊരു ഓഫറുമായി വരുന്നത്. ജിയോ, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനികളുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണിത്.