കീക്കൊഴൂരില്‍ 2 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഷിബുവിനു വധശിക്ഷ

വെട്ടിയെടുത്ത

പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച്‌ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരന് വധശിക്ഷ. ഷിബു എന്ന മാടത്തേത്ത് തോമസ് ചാക്കോയ്ക്കാണ്(47) കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്‌ട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2013 ഒക്ടോബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സഹോദരന്റെ മക്കളായ മെല്‍ബിന്‍(ഏഴ്), മെബിന്‍(മൂന്ന്)എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ കുട്ടികളുടെ അമ്മയുടെ മുഖത്ത് പ്രതി മുളകുപൊടി വാരി വിതറിയിരുന്നു. കുടുംബവസ്തു തര്‍ക്കം കാരണം പിതാവുമായി പിണങ്ങി പ്രതി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.