Saturday, April 20, 2024
HomeKeralaബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത

ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ഭിന്നത. ഏകപക്ഷീയമായി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച്‌ വി. മുരളീധരന്‍ എം.പി, കെ. സുരേന്ദ്രന്‍ , സി.കെ പദ്മനാഭന്‍ എന്നിവര്‍ ഇറങ്ങിപ്പോയി. പാര്‍ട്ടി ദേശീയ ജനറല്‍സെക്രട്ടറി മുരളീധര റാവുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. സ്ഥാനാര്‍ഥികളുടെ സാധ്യതകള്‍ വിവരിച്ചു കൊണ്ട് സംസ്ഥാന നേതൃത്വം നേരത്തെ കേന്ദ്രത്തിന് കൈമാറിയ പട്ടിക തങ്ങളുമായി കൂടിയാലോചിക്കാതെ തയാറാക്കിയതെന്ന് ആരോപിച്ചായിരുന്നു മുരളീധരന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഇറങ്ങിപ്പോക്ക്. കൃഷ്ണദാസ് പക്ഷവും സംസ്ഥാന അധ്യക്ഷന്റെ നടപടിക്കെതിരെ രംഗത്തെത്തി.കേരളത്തിന്റെ ചുമതലയുള്ള സഹ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷും ശ്രീധരന്‍പിള്ളയും ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നായിരുന്നു ആരോപണം. പട്ടിക സംബന്ധിച്ച്‌ അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. എന്നാല്‍ വി. മുരളീധരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഇറങ്ങിപ്പോകുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments