Saturday, December 14, 2024
HomeKeralaശബരിമല യുവതി പ്രവേശനം; നടന്‍ പൃഥ്വി രാജ് നിലപാട് തുറന്ന് പറഞ്ഞു

ശബരിമല യുവതി പ്രവേശനം; നടന്‍ പൃഥ്വി രാജ് നിലപാട് തുറന്ന് പറഞ്ഞു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടന്‍ പൃഥ്വി രാജ് തന്‍റെ നിലപാട് തുറന്ന് പറഞ്ഞു. വനിതകള്‍ക്കായുളള ഒരു പ്രസിദ്ധീകരണത്തിനുളള അഭിമുഖത്തിലാണ് നടന്‍ തന്‍റെ നിലപാട് തുറന്ന് പറഞ്ഞത്.

പൃഥിരാജിന്റെ നിലപാട്-

‘ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്, ശബരിമലയെ വെറുതെ വിട്ടുകൂടെ? അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്?’-പൃഥ്വി ചോദിക്കുന്നു.
‘പ്രായം കൂടുംതോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്. വീട്ടില്‍ പൂജാമുറിയിലും പ്രാര്‍ഥിക്കും. പള്ളികളിലും പോകും’-പൃഥ്വി രാജ് പറഞ്ഞു‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments