Friday, April 19, 2024
HomeNationalജമ്മുകശ്മീര്‍ അക്രമാസക്തം ;വിവിധയിടങ്ങളില്‍ കര്‍ഫ്യൂ

ജമ്മുകശ്മീര്‍ അക്രമാസക്തം ;വിവിധയിടങ്ങളില്‍ കര്‍ഫ്യൂ

ജമ്മുകാശ്മീരിൽ പുല്‍വാമയില്‍ 39 സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പിന്നാലെ കശ്മീര്‍ അക്രമാസക്തം. യുദ്ധസമാനമായ അന്തരീക്ഷമാണ് കശ്മീരില്‍ നിലനില്‍ക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ജനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു. മേഖലയില്‍ സമാധാനം പുന: സ്ഥാപിക്കാനായി കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഉച്ചഭാഷിണിയിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടും പിരിഞ്ഞുപോകാന്‍ ജനക്കൂട്ടം തയാറാകുന്നില്ല. വര്‍ഗീയ കലാപത്തിലേക്ക് നീങ്ങും വിധം സംഘര്‍ഷം അക്രമാസക്തമാകുമെന്ന ആശങ്കയെ തുടര്‍ന്ന് മുന്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് ജമ്മു നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. നഗരത്തില്‍ ജന ജീവിതം സ്തംഭിച്ച നിലയിലാണ്. കടകള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ജനങ്ങള്‍ നിരത്തുകള്‍ കീഴടക്കുകയായിരുന്നു. ജുവല്‍ ചൗക്, പുരാണി മുന്ദി, റെഹേരി, ശക്തിനഗര്‍ തുടങ്ങിയ ഇടങ്ങളിലാണ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്. സംഘര്‍‌ഷത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പലയിടത്തും പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തി. ഭീകരാക്രമണം കണ്ണുതുറപ്പിച്ചില്ല; മസൂദ് അസര്‍ വിഷയത്തില്‍ അയയാതെ ചൈന. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം,. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ആക്രമങ്ങളെ അപലപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments