ഡി സിനിമാസ് വിവാദത്തില്‍ നടന്‍ ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ചാലക്കുടിയിലുള്ള പുറമ്പോക്ക് ഭൂമി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറിയെന്നും ഈ ഭൂമിയിടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയിലാണ് നടപടി. ഒരേക്കറോളം ഭൂമി ദിലീപ് കൈയേറി എന്നായിരുന്നു പ്രധാന ആരോപണം. ഹര്‍ജിയില്‍ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തി ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതി തള്ളിയത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
ഡി സിനിമാസ് ഭൂമി കൈയ്യേറ്റം; ദിലീപിന് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് കോടതി തളളി
RELATED ARTICLES