കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ (14) രാത്രിക്ക് ശേഷം പുതിയതായി മൂന്നുപേരെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇന്നലെ രാത്രിയില്‍ ലഭിച്ച ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവാണ്. ഇന്നലെ (14) രാത്രിയോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. വിദേശരാജ്യങ്ങളില്‍ നിന്നു ഫെബ്രുവരി 25നു ശേഷം ജില്ലയില്‍ 430 പേരാണെത്തിയതെന്നു അങ്കണവാടി ജീവനക്കാര്‍ മുഖാന്തരം ശേഖരിച്ച വിവരത്തില്‍ സൂചനയുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ വീടുകളില്‍ തന്നെ നിരീക്ഷണത്തിലാണെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു