ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഭുവനേശ്വറില്‍ തുടങ്ങി

bjp bhuvaneshavar


രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഭുവനേശ്വറില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ ഭുവനേശ്വര്‍ വിമാനത്താവളത്തിലെത്തി. യോഗത്തിനു മുന്നോടിയായി നരേന്ദ്ര മോദി നയിച്ച റോഡ് ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

ഭുവനേശ്വറിലെ ജനതാ മൈതാനത്ത് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ വെള്ളിയാഴ്ച തന്നെ ഭുവനേശ്വറില്‍ എത്തിച്ചേര്‍ന്നിരുന്നു