Saturday, April 20, 2024
HomeNationalരാജറാണി എക്സ്പ്രസ് പാളം തെറ്റി; പന്ത്രണ്ട് പേർക്കു പരുക്കേറ്റു

രാജറാണി എക്സ്പ്രസ് പാളം തെറ്റി; പന്ത്രണ്ട് പേർക്കു പരുക്കേറ്റു

ഉത്തർപ്രദേശിലെ റാംപൂരിൽ രാജറാണി എക്സ്പ്രസ് പാളം തെറ്റി. ഇതിന്റെ പിന്നിൽ അട്ടിമറിയെന്നു സംശയം. ഈ ഭാഗത്തു മൂന്നടിയോളം പാളം നീക്കം ചെയ്തിരുന്നതായി റെയിൽവേ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ആൾട്രാസോണിക് സംവിധാനമുപയോഗിച്ചു കഴിഞ്ഞ ഫെബ്രുവരി 27ന് ഈ ഭാഗത്തെ പാളങ്ങൾ പരിശോധിച്ചു തകരാറില്ലെന്ന് ഉറപ്പാക്കിയിരുന്നതാണ്.

മീററ്റിൽനിന്ന് ലക്നൗവിലേക്കു പോകുകയായിരുന്ന രാജ്യറാണി എക്സ്പ്രസിന്റെ എട്ടു ബോഗികളാണ് അപകടത്തിൽപെട്ടത്. പന്ത്രണ്ട് പേർക്കു പരുക്കേറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പേരുവിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടുണ്ട് . റെയിൽവേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ പരുക്കേറ്റവർക്കു 50,000 രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. രാംപൂറിനും മുണ്ടപ്പണ്ടയ്ക്കും മദ്ധ്യേ രാവിലെ 8 : 15 നാണു രാജ്യറാണി എക്സ്പ്രസ്സ് അപകടത്തിൽപെട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments