ഈസ്റ്റര്‍ ആഘോഷിക്കുന്നവര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസ.
“പ്രത്യാശയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഈസ്റ്റർ ദിനം ശാന്തിയും സമാധാനവും കൊണ്ട് ആഘോഷിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. ദുര്‍ബലരോടും അടിച്ചമർത്തപ്പെട്ടവരോടും പാവപ്പെട്ടവരോടുമുള്ള ക്രിസ്തുവിന്റെ സേവന സമര്‍പ്പണം പ്രചോദനമേകുന്നതാണ്. ഏവർക്കും സ്‌നേഹവും സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം.”