ക്യാൻസർ സെന്ററിൽ കുട്ടിക്കു രക്തം നൽകിയവരിൽ ഒരാൾക്ക് എച്ച്ഐവി

ആര്‍സിസിയിലെ ചികിത്സയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എച്ച്ഐവി ഉള്ളയാളിന്‍റെ രക്തം കുട്ടിക്ക് നല്‍കിയതായി സ്ഥിതീകരിച്ചു. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. 48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു.രക്തദാനം വിന്‍ഡോപീരിഡിലായിരുന്നിരിക്കാം. ഇതാകാം രോഗബാധ കണ്ടെത്താതിരുന്നതെന്നാണ് ഔദ്യോഗി സ്ഥിതീകരണം.13 മാസമായി കുട്ടി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു പത്ത് വയസുകാരിയായ കുട്ടി. ഒരു വർഷത്തിലധികമായി മജ്‌ജയിലെ ക്യാൻസറിനു ചികിത്സയിൽ കഴിഞ്ഞിരുന്നകുട്ടിയെ പനി ബാധിച്ചതിനെ തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഡിസ്ചാർജ് ചെയ്തുവെങ്കിലും ശ്വാസ തടസ്സത്തെ തുടർന്ന് ഏപ്രില്‍ 11 ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉച്ചക്ക് 12 മണിയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.