സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലാവസ്ഥ വ്യതിയാനം;നല്ല മഴ ലഭിക്കുവാൻ സാധ്യത

rain

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുവാൻ സാധ്യത. വരും ദിവസങ്ങളില്‍ നല്ല മഴ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാലാവസ്ഥ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനം ആണിത്. അതേ സമയം അസാധാരണമായ സാഹചര്യങ്ങൾക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പ്രളയ സാധ്യതയുണ്ടെന്ന് പറയാനാവില്ലെന്നും ഐഎംഎംഡി, ഡി.ജി. ഡോ. രാജീവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ മാസത്തില്‍ താപനില ഉയര്‍ന്നു നില്‍ക്കും. എല്‍നിനോ പ്രതിഭാസം പ്രതികൂലമായി ബാധിക്കില്ല. കനത്ത വേനലില്‍ പൊള്ളുന്ന കേരളത്തിന് ആശ്വാസമായി ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇപ്രാവശ്യം പ്രതീക്ഷിക്കാമെന്നും വിലയിരുത്തുന്നു.കാലവര്‍ഷം എപ്പോള്‍ തുടങ്ങുമെന്ന കാര്യം മെയ് 15 ന് കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിക്കും.