‘മോ​ദി​യു​ടെ’ സി​നി​മ ക​ണ്ടു വി​ല​യി​രു​ത്താൻ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ടു സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചു

pm narendrMODI

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ “പി​എം ന​രേ​ന്ദ്ര മോ​ദി” കണ്ട്, പെരുമാറ്റചട്ട ലംഘനം നടന്നിട്ടുണ്ടോ എന്ന് വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി.

ചി​ത്ര​ത്തി​നു വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പടി​ക്കെ​തി​രേ ചി​ത്ര​ത്തി​ന്‍റെ നി​ര്‍മ്മാ​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീംകോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണ് കമ്മീഷന്‍റെ നടപടിയെന്ന് നിര്‍മ്മാതാക്കള്‍ ഹര്‍ജിയില്‍ ആരോപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ 10നാണ് സിനിമയുടെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് കഴിയും വരെ തടഞ്ഞുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് നടപടിയെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

ചി​ത്രം ക​ണ്ടു വി​ല​യി​രു​ത്തി​യ​ശേ​ഷം ഏ​പ്രി​ല്‍ 22ന് മുന്‍പ് തീ​രു​മാ​നം മു​ദ്ര വ​ച്ച ക​വ​റി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും സു​പ്രീം കോ​ട​തി ക​മ്മീ​ഷ​നോ​ടു നി​ര്‍​ദേ​ശി​ച്ചു. ടി​ഡി​പി സ്ഥാ​പ​ക​ന്‍ എ​ന്‍.​ടി. രാ​മ​റാ​വു​വി​നെ കു​റി​ച്ചു​ള്ള ‘എ​ന്‍​ടി​ആ​ര്‍’‍, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​നെ കു​റി​ച്ചു​ള്ള ‘ഉ​ദ്യ​മ സിം​ഹം’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍​ക്കും ഈ ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

സിനിമയുടെ പ്രദര്‍ശനം നാളെ തന്നെ ഒരുക്കാമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.ഒ​മം​ഗ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് യു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ല്‍​കി​യ​ത്. ബോ​ളി​വു​ഡ് ന​ട​ന്‍ വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ല്‍ മോ​ദി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ 2014 ലെ തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന്‍ ചിത്രത്തെക്കുറിച്ച്‌ പറയുന്നത്. 23 ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.