തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സീതാറാം യച്ചൂരി

ആര്‍എസ്എസ് ചിന്താഗതികൾക്കെതിരെ സീതാറാം യെച്ചൂരി

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബം​ഗാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ബം​ഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ വന്‍ കൃത്രിമം നടന്നു.ത്രിപുരയില്‍ പോളിങ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അം​ഗമാണെങ്കില്‍ മര്‍ദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഇതിനെതിരെ നടപടി എടുക്കണം-യെച്ചൂരി പറഞ്ഞു. ആന്ധ്രപ്രദേശില്‍ ഉച്ചക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. അത് പുലര്‍ച്ചവരെ തുടര്‍ന്നു. യന്ത്രങ്ങള്‍ തകരാറിലായത് അപ്രതീക്ഷിതമാണ്. കൃത്രിമത്വം തുടരുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടും. ഇക്കാര്യത്തില്‍ തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിന് ഇടതുപക്ഷ നേതാക്കള്‍ കമീഷനുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തുമെന്നും യെച്ചൂരി അറിയിച്ചു.