Wednesday, December 11, 2024
HomeNationalമുഖ്യമന്ത്രി ആദിത്യനാഥ് വീരമൃത്യുവരിച്ച ജവാന്റെ വീട്ടിൽ; വിഐപി സൗകര്യങ്ങൾ വിവാദങ്ങൾക്ക് തീകൊളുത്തി

മുഖ്യമന്ത്രി ആദിത്യനാഥ് വീരമൃത്യുവരിച്ച ജവാന്റെ വീട്ടിൽ; വിഐപി സൗകര്യങ്ങൾ വിവാദങ്ങൾക്ക് തീകൊളുത്തി

പാക്കിസ്ഥാൻ സൈനികർ മൃതദേഹം വികൃതമാക്കിയ ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ കുടുംബാംഗങ്ങളെ യുപി മുഖ്യമന്ത്രി ആദിത്യനാഥ് സന്ദർശിച്ചത് വിവാദങ്ങൾക്കു തീ കൊളുത്തി.

പുതിയ ഇന്ത്യയില്‍ വിഐപി ഇല്ലയെന്നും വിഐപി ചിന്താഗതികളില്‍ നിന്ന് എല്ലാവരും പുറത്തുവരണമെന്നും പറഞ്ഞതിന്റെ ചൂടാറും മുൻപേ യൂ പി മുഖ്യമന്ത്രി ആദിത്യ നാഥിന് വേണ്ടി ഒരുക്കിയ വിഐപി സൗകര്യങ്ങളാണ് വീണ്ടും പുതിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുന്നത്.
യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാന്റെ വീട്ടിൽ എസി, സോഫ, കർട്ടനുകൾ, കാർപെറ്റ്, കസേരകൾ എന്നിവ എത്തിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശന ശേഷം കൊണ്ടു വന്നതുപോലെ എല്ലാം തിരികെ കൊണ്ടു പോയി.

വീരമൃത്യുവരിച്ച ജവാന്റെ സഹോദരനും ബിഎസ്എഫ് ഉദ്യോഗസ്ഥനുമായ ദയാശങ്കർ പറഞ്ഞത് ” എസി യും , സോഫാ സെറ്റും, വലിയ കാർപെറ്റും കൊണ്ടുവന്നു, കൂടാതെ വൈദ്യുതി ബന്ധം തടസപ്പെടാതിരിക്കാൻ ഒരു ജനറേറ്ററും സ്ഥാപിച്ചു. മുഖ്യമന്ത്രി തിരികെ പോയപ്പോൾ എല്ലാം തിരികെ കൊണ്ടുപോയി ഞങ്ങളെ അപമാനിച്ചു”

മുളവടിയിൽ നിർത്തിയാണ് എസി താൽക്കാലികമായി സ്ഥാപിച്ചത്. ഏതാണ്ട് 25 മിനിറ്റോളമാണ് യോഗി ആദിത്യനാഥ് ജവാന്റെ വീട്ടിൽ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപിയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്. വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്ന ഉറപ്പും.

ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന പ്രേം സാഗർ മേയ് ഒന്നിനാണ് പൂഞ്ചിൽ വച്ച് വധിക്കപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം പാക്ക് സൈന്യം വികൃതമാക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments