സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് വിൽക്കുന്നയാളെ എക്സൈസ് പിടികൂടി

ganja

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നയാളെ 1.15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റു ചെയ്തു. പഴവങ്ങാടി ചക്കിട്ടാംപൊയ്ക വട്ടിയാനിക്കൽ കനകരാജാണ് (രാജു–49) അറസ്റ്റിലായത്.വാഴക്കുന്നം പിഐപി നീർപ്പാലത്തിനു സമീപത്തു നിന്നാണ് കനകരാജിനെ പിടികൂടിയത്. ഇയാൾ അനവധി അബ്കാരി, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻഡ് കേസുകളിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും വർഷങ്ങളായി കഞ്ചാവ് വിൽപന നടത്തുന്നയാളാണ്.