Friday, April 19, 2024
HomeKeralaകേരള പൊലീസില്‍ പുതിയ രീതിയിലുള്ള ലാത്തി ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചു

കേരള പൊലീസില്‍ പുതിയ രീതിയിലുള്ള ലാത്തി ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചു

കാലഘട്ടത്തിന് അനുസരിച്ച്‌ ലാത്തിചാര്‍ജിലും മാറ്റം വരുത്താനാണ് കേരളപൊലീസ് ഒരുങ്ങുന്നത്. പ്രക്ഷോഭകാരികളുടെ തല പൊട്ടിക്കുന്നത് അടക്കമുള്ള കടുത്ത മുറകള്‍ ഒഴിവാക്കിയാവും ഇനി ലാത്തിചാര്‍ജ് നടത്തുക.

തന്ത്രപരമായി ആള്‍ക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസില്‍ പുതിയ രീതിയിലുള്ള ലാത്തി ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചു. കൊച്ചിയിലാണ് പുതിയ ലാത്തിചാര്‍ജിന്റെ ആദ്യഘട്ട പരിശീലനം ആരംഭിച്ചത്. പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച്‌ പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പൊലീസ് പുതിയ ലാത്തിചാര്‍ജ് രീതി അവതരിപ്പിക്കുന്നത്. സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു.

എണ്ണത്തില്‍ കുറവ് പൊലീസുകാര്‍ വലിയ ആള്‍ക്കൂട്ടത്തെ നേരിടുമ്ബോള്‍ ഉണ്ടാവുന്ന പാളിച്ചകള്‍ മറികടക്കാന്‍ സഹായിക്കുന്നതും പൊലീസിനെ ആക്രമിക്കുന്നവരെ എളുപ്പം കീഴടക്കാന്‍ സഹായിക്കുന്നതുമാണ് പുതിയ രീതിയിലുള്ള പരിശീലനം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിനിസ്‌ട്രേഷന്‍ ഡിഐജി കെ.സേതുരാമന്റെ നേതൃത്വത്തിലാണ് പൊലീസ്‌കാര്‍ക്ക് പുതിയ പരിശീലനം നല്‍കുന്നത്. ലാത്തിചാര്‍ജിനൊപ്പം വിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനും ഇനി പുതിയ രീതിയാവും കേരള പൊലീസ് അവലംബിക്കുക.

നൂറു ദിവസത്തിനുള്ള പൊലീസ് സേനയെ പുതിയ രീതികള്‍ പഠിപ്പിക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക പരിശീലന വിഭാഗത്തേയും നിയോഗിച്ചു.


RELATED ARTICLES
- Advertisment -

Most Popular

Recent Comments