ഇ​ര​ട്ടകുഞ്ഞുങ്ങളുമായി ഇ​റോം ശ​ര്‍​മി​ള……….

erom sharmila

ഇ​ര​ട്ടകുഞ്ഞുങ്ങളുമായി നിൽക്കുന്ന ഇ​റോം ശ​ര്‍​മി​ള​യു​ടെ ചി​ത്രം ബെം​ഗ​ളൂ​രു​വി​ലെ ക്ലൗ​ഡ് ന​യ​ന്‍ ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ടു. മാ​തൃ​ദി​ന​മാ​യ മെ​യ് ഒ​മ്ബ​തി​ന് ത​ന്‍റെ 46-ാം വ​യ​സി​ലാ​ണ് ഇ​റോം അ​മ്മ​യാ​യ​ത്. നി​ക്സ് സ​ഖി, ഓ​ട്ടം ടാ​ര എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റോ​മും കു​ട്ടി​ക​ളും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സി​സേ​റി​യ​ന്‍ ആ​യ​തി​നാ​ല്‍ ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ള്‍ ഇ​റോ​മി​നു​ണ്ട്.അ​ടു​ത്ത​യാ​ഴ്ച​യാ​യി​രു​ന്നു പ്ര​സ​വം പ്ര​തീ​ക്ഷി​ച്ചി​ത്. എ​ന്നാ​ല്‍ മാ​തൃ​ദി​ന​ത്തി​ല്‍ ത​ന്നെ കു​ഞ്ഞു​ങ്ങ​ള്‍ പി​റ​ന്ന​ത് ഏ​റെ യാ​ദൃ​ശ്ചി​ക​മാ​ണെ​ന്നും ഇ​റോ​മും ഭ​ര്‍ത്താ​വ് ഡെ​സ്‌​മോ​ണ്ട് കു​ടി​ഞ്ഞോ​യും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും ഇ​റോ​മി​ന്‍റെ ഡോ​ക്റ്റ​ര്‍ ശ്രീ​പാ​ദ വി​നേ​ക​ര്‍ പ​റ​ഞ്ഞു. മ​ണി​പ്പൂ​രി​ന്‍റെ ഉ​രു​ക്കു​വ​നി​ത എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​റോം ചാ​നു ശ​ര്‍മി​ള 2017ലാ​ണ് ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടി​ഞ്ഞോ​യെ വി​വാ​ഹം ചെ​യ്ത​ത്. അ​ഫ്‌​സ്പ നി​യ​മ​ത്തി​നെ​തി​രെ 16 വ​ര്‍​ഷം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​യാ വ​നി​ത​യാ​ണ് ഇ​റോം ശ​ര്‍​മി​ള. അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് 2016 ല്‍ ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. 2017-ലാ​ണ് ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടീ​ഞ്ഞോ​യു​മാ​യി ഇ​റോം വി​വാ​ഹി​ത​യാ​കു​ന്ന​ത്. അ​തി​നു​ശേ​ഷം ഇ​റോം കൊ​ടൈ​ക്ക​നാ​ലി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.