Wednesday, April 24, 2024
HomeNationalവിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും മതതീവ്രവാദ സംഘടനകൾ - അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി

വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും മതതീവ്രവാദ സംഘടനകൾ – അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി

ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും മതതീവ്രവാദ സംഘടനകളാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎ. അടുത്തിടെ പുറത്തിറക്കിയ വേള്‍ഡ് ഫാക്‌ട് ബുക്കിലാണ് ഈ ആരോപണമുള്ളത്. അതേസമയം പരാമര്‍ശം വന്‍ വിവാദമായിട്ടുണ്ട്. അമേരിക്കയ്ക്കും സിഐഎയ്ക്കുമെതിരെ കടുത്ത പ്രതിഷേധവുമായി വിഎച്പി രംഗത്തെത്തിയിട്ടുണ്ട്. പ്‌സതാവന പിന്‍വലിച്ച്‌ യുഎശ് സര്‍ക്കാര്‍ മാപ്പുപറയണമെന്നാണ് അവരുടെ ആവശ്യം. വിഎച്ച്‌പിയെയും ബജ്‌റംഗ്ദളിനെയും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്ന ഗ്രൂപ്പുകളെന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. ഈ സംഘടനകള്‍ രാഷ്ട്രീയ മേഖലയിലെ സജീവമായിരിക്കും. ഇത് വഴിയാണ് അവര്‍ സര്‍ക്കാരിനെ രാഷ്ട്രീയമായി സമ്മര്‍ദത്തിലാക്കുക. എന്നാല്‍ ഈ സംഘടനകളുടെ ഒരു നേതാവും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഫാക്‌ട് ബുക്കില്‍ പറയുന്നു. അതേസമയം ഈ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് വിഎച്ച്‌പി വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു. ഇത് തങ്ങളെ താറടിക്കുന്നതിന് തുല്യമാണ്. ഇന്ത്യ ഈ വിഷയത്തില്‍ ഇടപെടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഇതില്‍ ഉറപ്പും തന്നിട്ടുണ്ട്. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്നും വിനോട് ബന്‍സല്‍ ആവശ്യപ്പെട്ടു. അതേസമയം ആര്‍എസ്‌എസ്, ഹുറിയത്ത് കോണ്‍ഫറന്‍സ്, ജമാഅത്ത് ഉലമ ഇ ഹിന്ദ് എന്നീ സംഘടനകളെയും രാഷ്ട്രീയ മേഖലയില്‍ സമ്മര്‍ദം ചെലുത്തുന്ന സംഘടനകളെന്നാണ് വിശേഷിപ്പിച്ചത്. ആര്‍എസ്‌എസ് ദേശീയതയ്ക്കായി വാദിക്കുന്ന സംഘടനയാണെന്നും ഹുറിയത്ത് കോണ്‍ഫ്രസ് വിഘടനവാദ സംഘടനയാണെന്നും ജമാഅത്ത ഉലമ മതസംഘടനയാണന്നും സിഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുന്നതാണ് ഫാക്‌ട് ബുക്ക്. ഇതില്‍ യുഎസ് സര്‍ക്കാരിന് ഒരു രാജ്യത്തെ കുറിച്ച്‌ വേണ്ടി വിശദാംശങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തും. ചരിത്രവും വികസനവും വരെ ഇതില്‍ ഉള്‍പ്പെടുത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments