റാന്നിയിൽ വൈദ്യുതി വിതരണം താറുമാറായി

പുതിയ വൈദ്യുതി കണക്ഷന്‍ ഓണ്‍ലൈന്‍ വഴി

ചുഴലിയും കാറ്റും ശമിച്ചെങ്കിലും പലയിടത്തും വൈദ്യുതി വിതരണം പ്രതിസന്ധിയിൽ. ഒടിഞ്ഞ വൈദ്യുതി തൂണുകൾ നീക്കി പുതിയത് സ്ഥാപിച്ചും പൊട്ടിയ കേബിളുകൾ ചേർത്തുകെട്ടിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് കാലതാമസം എടുക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. റാന്നിയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞുവീഴലും കമ്പിപൊട്ടലും വ്യാപകമായിരുന്നു. 762 ഇടങ്ങളിൽ കമ്പി പൊട്ടിയതായും 156 പോസ്റ്റുകൾക്ക് നാശം നേരിട്ടതായും മന്ത്രി എം.എം. മണി രാജു എബ്രഹാം എം.എൽ.എയെ അറിയിച്ചിരുന്നു. പല സെക്ഷൻ ഒാഫിസുകൾക്ക് കീഴിലും മതിയായ ജോലിക്കാർ ഇല്ലാത്തതാണ് തകരാറുകൾ പരിഹരിക്കാൻ വൈകുന്നത്. മിക്കയിടത്തും വൈദ്യുതി ജീവനക്കാർ അധികസമയം ജോലി ചെയ്യുന്നുണ്ട്. നിലവിലുള്ളവരുടെ ജോലിഭാരം കൂടുതലാണ്. പെരുനാട് സെക്ഷൻ ഒാഫിസി​െൻറ അത്തിക്കയം മേഖലയിൽ ജീവനക്കാരില്ലാത്തതിനാൽ പണി സമയത്ത് തീർക്കാൻ കഴിയുന്നില്ല. ഉൗണും ഉറക്കവും ഉപേക്ഷിച്ച് രാവും പകലും ജോലി ചെയ്താണ് ജീവനക്കാർ ഇൗ പ്രദേശെത്ത തകരാർ പരിഹരിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.