സ്ത്രീകള്‍ പശ്ചിമ ബംഗാളിലെത്തിയാല്‍ അവര്‍ പതിനഞ്ച് ദിവസത്തിനകം ബലാത്സംഗത്തിനിരയാകുമെന്ന് ബിജെപി നേതാവും നടിയുമായ രൂപാ ഗാംഗുലി.എഎന്‍ഐയോട് സംസാരിക്കവെയാണ് രൂപാ ഗാംഗുലിയുടെ പ്രസ്താവന. മമതാ ബാനര്‍ജിയെ പിന്തുണക്കുന്നവര്‍ക്ക് ബന്ധുക്കളായ സ്ത്രീകളെ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ എന്ന് അവര്‍ ചോദിച്ചു. ബംഗാളില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ആരുടെയും സംരക്ഷണമില്ലാതെ 15 ദിവസത്തില്‍ കൂടുതല്‍ ബലാത്സംഗത്തെ അതിജീവിക്കാനാകില്ലെന്നും അവര്‍ ആരോപിച്ചു. മമതാ ബാനര്‍ജിയെയും അവരുടെ ഭരണത്തെയും പ്രശംസിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെയും താന്‍ വെല്ലുവിളിക്കുകയാണ്. പിന്തുണ നല്‍കുന്നവര്‍ ആരെങ്കിലും അവരുടെ ഭാര്യമാരെയോ സഹോദരിമാരെയോ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യപ്പെടുന്നുണ്ടോ?അങ്ങനെ അവര്‍ ബംഗാളില്‍ ബലാത്സംഗത്തെ അതിജീവിച്ച് 15 ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുകയാണെങ്കില്‍ തന്റെ പ്രസ്താവന പിന്‍വലിക്കാമെന്നും അവര്‍ പറഞ്ഞു.
പശ്ചിമ ബംഗാളിൽ സ്ത്രീകളെത്തിയാൽ 15 ദിവസത്തിനകം ബലാത്സംഗത്തിനിരയാകുമെന്ന് ബിജെപി നേതാവ്
RELATED ARTICLES