ജസ്‌ന കേസ്; അന്വേഷണം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള ആറ് യുവാക്കളിലേക്ക്

jesna bangalore

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള ആറ് യുവാക്കളെ കേന്ദ്രീകരിച്ച്‌ നടക്കുന്നതായി സൂചന. ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയത്. ഇവര്‍ മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ്. അതേ സമയം ഇടുക്കിയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. മൃതദേഹം തിരിച്ചറിയാനുള്ള പരിശോധനകള്‍ നടന്നുവരികയാണ്. പ്രചരിക്കുന്ന കഥകളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും വസ്തുതകളറിയാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണസംഘാംഗവും തിരുവല്ല ഡിവൈഎസ്പിയുമായ ആര്‍.ചന്ദ്രശേഖരപിള്ള അറിയിച്ചു.