യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ യൂ​ണി​യ​ന്‍ ഓ​ഫീ​സ് ഇനി മുതൽ ക്‌ളാസ്സ്‌റൂം

UNIVERSITY COLLLEGE

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ യൂ​ണി​യ​ന്‍ ഓ​ഫീ​സ് ഒ​ഴി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സു​മ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓഫീ​സ് ക്ലാ​സ്മു​റി​യാ​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

യൂണിവേഴ്‍സിറ്റി കോളേജിലെ സ്‍റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്‌എഫ്‌ഐയ്ക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയിരുന്നത്. ഇവിടെ വച്ചാണ് എസ്‌എഫ്‌ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്‍റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യും ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ക്കുക​യും ചെ​യ്തി​രു​ന്നു.

അ​ഖി​ലി​നെ കു​ത്തി​യ ദി​വ​സം ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഈ ​ഓ​ഫീ​സി​ലേ​ക്ക് ഇ​ര​ച്ച്‌ ക​യ​റു​ക​യും ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ര്‍​ഡു​ക​ളും മ​റ്റും പ്ര​തി​ഷേ​ധ​ക്കാ​ര്‍ എ​ടു​ത്ത് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും പിടിയിലായതോടെ ലുക്ക് ഔട്ട് നോട്ടീസിലെ അഞ്ച് പ്രതികള്‍ ഉള്‍പ്പെടെ ആറുപേരും പൊലീസിന്‍റെ പിടിയിലായി. അതേസമയം കത്തിയെടുത്ത് അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു.