Friday, March 29, 2024
HomeInternationalകോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് തരണ്‍ജിത് സന്ധു

കോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് തരണ്‍ജിത് സന്ധു

വാഷിങ്ടന്‍ ഡിസി : ആഗോളതലത്തില്‍ ഭയാനകമായ രീതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആയുര്‍വേദ മരുന്നുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയിലെയും അമേരിയ്ക്കയിലെയും ആയുര്‍വേദ ഡോക്ടര്‍മാര്‍ സംയുക്ത ഗവേഷണങ്ങള്‍ ആരംഭിക്കണമെന്നു യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു നിര്‍ദേശിച്ചു.

ഇന്ത്യയിലെ ആയുര്‍വേദ സ്ഥാപനങ്ങളും ഗവേഷകരും ഇതിന് മുന്‍കൈ എടുക്കണമെന്നും ഇന്ത്യയിലെ പ്രഗത്ഭരായ ആയുര്‍വേദ ഡോക്ടര്‍മാര്‍ അമേരിക്കയിലെ ഡോക്ടര്‍മാരുമായി ചേര്‍ന്നു ഗവേഷണവും പഠനങ്ങളും സംഘടിപ്പിക്കണമെന്നും തരണ്‍ജിത് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു വെര്‍ച്ച്വല്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നത് അനുയോജ്യമായിരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. ആഗോളതലത്തില്‍ ലൊ കോസ്റ്റ് മരുന്നുകളും വാക്‌സിനുകളും ഉല്പാദിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഏറ്റവും മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കയും ഇന്ത്യയും തമ്മില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനം ഇരുരാജ്യങ്ങള്‍ക്ക് മാത്രമല്ല ലോകത്താകമാനം ദശലക്ഷകണക്കിന് കൊറോണ വൈറസ് രോഗികള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആരോഗ്യ മേഖലയിലെ ഏകദേശം 200 പ്രോജക്ട്കള്‍ക്ക് യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സഹായധനം നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments