കനത്ത മഴയെ തുടര്‍ന്ന് സംഭരണശേഷി മറികടന്ന് നിറഞ്ഞൊഴുകുന്ന ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ ഇടമലയാര്‍, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളിലെ വൈദ്യുതോല്‍പാദനം നിര്‍ത്തിവെച്ചു. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ ജനറേറ്ററിന്റെ ടര്‍ബൈനുളില്‍ വെള്ളം കയറാനുള്ള സാധ്യതയുളളതിനാലാണ് വൈദ്യുതോല്‍പാദനം നിര്‍ത്തുന്നത്. ജലനിരപ്പ് താഴ്ന്നുകഴിഞ്ഞാല്‍ ഉല്‍പാദനം പുനരാരംഭിക്കുമെന്ന് കെഎസ്‌ഇബി ജനറഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
ഇടമലയാര്‍, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളിൽ വൈദ്യുതോല്‍പാദനം നിര്‍ത്തി വെച്ചു
RELATED ARTICLES