മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഭാവന ചെയ്തു. തന്റെ ഒരു മാസത്തെ ശമ്ബളമാണ് രമേശ് ചെന്നിത്തല കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. പ്രളയ പുനര്‍ നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംഭാവന ചെയ്തിരുന്നു. കേരളത്തിലെ മന്ത്രിമാരും ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
പ്രളയ ബാധിത മേഖലകളിലെ കുടുംബങ്ങള്‍ക്കു സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍നിന്ന് 10,000 രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വീടു പൂര്‍ണമായി തകര്‍ന്നവര്‍ക്കും വാസയോഗ്യമല്ലാതായവര്‍ക്കും നാലു ലക്ഷം രൂപ വീതം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കു സ്ഥലം വാങ്ങാന്‍ ആറു ലക്ഷം രൂപ കൂടി ചേര്‍ത്തു പരമാവധി 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭയില്‍ തീരുമാനമായി.