മഴ കുറഞ്ഞ് മാനം തെളിഞ്ഞിട്ടും കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്നട്ടില്ല . മടവീഴ്ചയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതോടെ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ് . പമ്ബയാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രി വൈകി കൈനകരിയിലെ പാടങ്ങളില്‍ മടവീഴ്ചയുണ്ടായി. ഇതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ആളുകളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി . 30,000ത്തോളം ആളുകളാണ് ദുരിതാശ്വാസക്യാമ്ബുകളില്‍ കഴിയുന്നത്. മടവീഴ്ചയില്‍ ഇതുവരെ 2708 ഹെക്ടറിലെ നെല്‍കൃഷിയും 2048 ഹെക്ടറിലെ കരകൃഷിയും നശിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ മണ്ണ് നീക്കുന്ന ജോലികള്‍ വേഗത്തിലാക്കാന്‍ ജലസേചനവകുപ്പ് തീരുമാനിച്ചിട്ടുണ്ട് . ഇവിടെ നിന്ന് എടുക്കുന്ന മണ്ണ് ഉപയോഗിച്ച് മടവീഴ്ച ഭീഷണിയുള്ള പാടങ്ങളില്‍ താല്‍കാലിക ബണ്ട് നിര്‍മിക്കും.