Saturday, April 20, 2024
HomeNationalഎടിഎമ്മുകളിലെ പണരഹിത ഇടപാടുകളെ സൗജന്യമായി കാണണം ;റിസര്‍വ് ബാങ്ക്

എടിഎമ്മുകളിലെ പണരഹിത ഇടപാടുകളെ സൗജന്യമായി കാണണം ;റിസര്‍വ് ബാങ്ക്

 എടിഎമ്മുകളിലെ പണരഹിത ഇടപാടുകളെ സൗജന്യമായി കാണണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക്. ബാലന്‍സ് പരിശോധന, ചെക്ക് ബുക്ക് അപേക്ഷ തുടങ്ങി പണരഹിത ഇടപാടുകളെ സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

നിലവില്‍ പ്രതിമാസം നിശ്ചിത എണ്ണം ഇടപാടുകള്‍ക്ക് മാത്രമാണ് സൗജന്യം. പല ബാങ്കുകളിലും ഇതിന്റെ എണ്ണം വ്യത്യസ്തമാണ്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഇടപാടുകളെയും നിര്‍ദിഷ്ട ഇടപാടുകളായി കണക്കാക്കി സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. കറന്‍സിനോട്ടുകളുടെ അഭാവം, പിന്‍ നമ്ബര്‍ തെറ്റായി രേഖപ്പെടുത്തല്‍ തുടങ്ങി ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ പതിവാണ്. ഇവയ്ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നാണ് റിസര്‍വ് ബാങ്കിന്‍്റെ നിര്‍ദ്ദേശം. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments