ഭാര്യയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞു വിട്ട് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളുമായി ശാരീരിക ബന്ധം പുലര്‍ത്തിയതിന് പിതാവ് പൊലീസ് പിടിയില്‍. ബിഹാറിലെ പട്‌നയ്ക്കടുത്ത് പൂര്‍ണ്ണിയ ജില്ലയിലാണ് മകള്‍ക്ക് നേരെയുള്ള ബലാത്സംഗ കേസില്‍ പിതാവ് അറസ്റ്റിലാകുന്നത്. 13 വയസ്സ് മാത്രം പ്രായമുള്ള മകളെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു വന്നിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന്റെ പീഡനങ്ങള്‍ സഹിക്കവയ്യാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ കുട്ടികളെ കൂടെ കൂട്ടുവാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് നാല് മക്കളാണുണ്ടായിരുന്നത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന് ശേഷം രാത്രിയാകുമ്പോള്‍ മദ്യപിച്ച് വീട്ടില്‍ വരുന്ന പിതാവ് മകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ദിവസങ്ങളോളം ഈ പ്രവൃത്തി തുടര്‍ന്നു. അവസാനം കടുത്ത മാനസിക സംഘര്‍ഷത്തിന് അടിമപ്പെട്ട കുട്ടി ക്ലാസിലെ ടീച്ചറോട് നടന്ന സംഭവങ്ങള്‍ തുറന്ന് പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവിനെതിരെ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .
ഭാര്യയില്ലാത്തപ്പോൾ സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചു
RELATED ARTICLES