സൊമാലിയയിലുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ മരണം 200 കടന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സൊമാലിയയിലെ ജനസാന്ദ്ര മേഖലയായ മൊഖാഡിഷുവില്‍ തീവ്രവാദ ആക്രമണം ഉണ്ടായത്. ഒരു ഹോട്ടലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ട്രക്ക് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.നിരവധി സര്‍ക്കാര്‍ ഓഫീസുകളും ഹോട്ടലുകളും ഫ്‌ളാറ്റുകളും ഉള്ളതിനാല്‍ തന്നെ വളരെ തിരക്ക് പിടിച്ച പ്രദേശത്തായിരുന്നു സ്‌ഫോടനം. രണ്ട് മണിക്കൂറിന് ശേഷം നഗരത്തിന് തൊട്ടടുത്തായി മറ്റൊറിടത്തും സ്‌ഫോടനമുണ്ടായി. അക്രമണത്തെ തുടര്‍ന്ന് നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മരണ സംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത. അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ‘അല്‍-ഖ്വയ്ദ’യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ‘അല്‍-ഷബാദ് ‘ആണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ദേശിയ ദുരന്തമായി ഈ ബോംബ് സ്‌ഫോടനത്തെ സൊമാലിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ആക്രമണത്തെ സൊമാലിയന്‍ പ്രസിഡണ്ട് മുഹമ്മദ് അബ്ദുള്ളാഹി മുഹമ്മദ് ശക്തമായി അപലപിച്ചു. അല്‍-ഷബാദ് എന്ന ഭീകര സംഘടന എന്നും സൊമാലിയയിലെ പാവപ്പെട്ട ജനങ്ങളെയാണ് ഇരകളാക്കുന്നതെന്ന് അവര്‍ക്ക് സാധാരണ ജനങ്ങളുടെ ജീവിതത്തിന് മേല്‍ ഒരു തരത്തിലുള്ള അനുകമ്പയുമില്ലെന്ന് ഇതോട് കൂടെ തെളിഞ്ഞതായും പ്രധാനമന്ത്രി ഹസ്സന്‍ അലി ഖയര്‍ പറഞ്ഞു.
സൊമാലിയയിലുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ മരണം 200
RELATED ARTICLES