Wednesday, April 24, 2024
HomeNationalവിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കി

വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കി

മീ ടൂ ക്യാമ്ബയിനിലൂടെ ലൈംഗിക ആരോപണത്തിന് വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കി. ദില്ലി പാട്യാല ഹൗസ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. തനിക്കെതിരെ കരുതിക്കൂട്ടിയാണ് പ്രിയ രമണി ആരോപണം ഉന്നയിച്ചത് എന്നതാണ് അക്ബറിന്റെ വാദം. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും തന്റെ പദവിക്കും പ്രതിച്ഛായക്കും കോട്ടം തട്ടിയെന്നും എംജെ അക്ബര്‍ പരാതിയില്‍ പറയുന്നു. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ പരാതി നല്‍കും എന്ന് എംകെ അക്ബര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകയായ പ്രിയ രമണിയായിരുന്നു അക്ബറിനെതിരെ മീ ടു ക്യാമ്ബയിനിന്റെ ഭാഗമായി ആദ്യമായി ലൈംഗിക ആരോപണം ഉന്നയിച്ചത്. കൂടാതെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാധ്യപ്രവര്‍ത്തകരടക്കം 12 സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. നൈജീരിയ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാവിലെയോടെയാണ് അക്ബര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. അക്ബര്‍ രാജിവയ്ക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അക്ബറിന്റെ രാജി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments