Friday, March 29, 2024
HomeNationalറിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി

റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തി

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തു വന്നു . നടപ്പു സാമ്ബത്തിക വര്‍ഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ പ്രിന്റ് ചെയ്യുന്ന അതേ ഗുണമേന്മയിലുള്ള നോട്ടുകള്‍ പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായ റിപ്പോര്‍ട്ടാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍സെല്‍ കണ്ടെത്തിയത്.

പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐ.എസ്.ഐയാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടില്‍ സ്ഥിതിചെയ്യുന്ന പ്രസിലാണ് നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത്. ഇന്ത്യന്‍ കറന്‍സി കൂടാതെ ബംഗ്ലാദേശ് കറന്‍സിയും പാകിസ്ഥാന്‍ അച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2,000 രൂപ നോട്ടിന്റെ ഹൈടെക് പ്രിന്റിംഗ് ഫീച്ചറുകള്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുറ്റവാളികളുടെ സിന്‍ഡിക്കേറ്റുകള്‍ കൈവശപ്പെടുത്തി എന്നതായിരുന്നു ഡല്‍ഹി പൊലീസ് കണ്ടെത്തിയത്. ഈ സംഭവമെല്ലാം പാകിസ്ഥാന്റെ അറിവോടെയാണെന്നും കണ്ടെത്തിയിരുന്നു.

സ്‌പെഷ്യല്‍ സെല്‍ പിടിച്ചെടുത്ത 2,000 രൂപ നോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഒപ്ടിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നറിയപ്പെടുന്ന മഷിയാണ്. ഇതു തന്നെയാണ് ഇന്ത്യയും ഉപയോഗിക്കുന്നത്. ഈ സവിശേഷമായ മഷി വളരെ ക്വാളിറ്റി കൂടിയതാണ്. നോട്ട് ചെരിക്കുമ്ബോള്‍ 2,000 രൂപ നോട്ടില്‍ പാകിയിരിക്കുന്ന ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയായി മാറുന്നതു കാണാമെന്നും സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്ന ഇന്ത്യന്‍ നോട്ടുകള്‍ രാജ്യത്തേക്ക് കടത്തുന്നതിന് പിന്നില്‍ പിടികിട്ടാപുള്ളിയായ ദാവൂദ് ഇബ്രാഹിന്റെ മേല്‍നോട്ടത്തിലുള്ള ഡികമ്ബനിയാണെന്നും സൂചനയുണ്ട്. ഇന്ത്യന്‍ നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ ക്രമീകരണങ്ങള്‍ പാകിസ്ഥാനില്‍ അച്ചടിക്കുന്ന വ്യാജനില്‍ കോപ്പിയടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

നോട്ടിന്റെ ഇടതു വശത്തെയും വലതു വശത്തെയും അറ്റങ്ങളില്‍ അല്‍പം ഉയര്‍ത്തി പ്രിന്റ് ചെയ്തിരിക്കുന്ന ബ്ലീഡ് ലൈനുകളാണ് ഇവ. കാഴ്ച കുറവുള്ളവര്‍ക്ക് നോട്ടു കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്.

ആറു മാസം മുന്‍പ് പിടിച്ച കള്ള നോട്ടുകളില്‍ ഇല്ലാതിരുന്ന ഈ ഫീച്ചറും പുതിയ കള്ള നോട്ടുകളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നോട്ടുകളുടെ വലതു ഭാഗത്ത് താഴെ പ്രിന്റ് ചെയ്തിരിക്കുന്ന എക്‌സ്‌പ്ലോഡിംഗ് സീരിസ് നമ്ബറുകള്‍ പോലും ഇപ്പോള്‍ കള്ള നോട്ടുകളില്‍ കാണാമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments