മരടിലെ ഫ്ളാറ്റ് നിര്‍മ്മാണ വിവാദവുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് നിര്‍മാണ കമ്ബനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
ഹോളി ഫെയ്ത്ത് നിര്‍മാണ കമ്ബനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ പി.ഇ സൂപ്രണ്ട് ജോസഫ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അതേസമയം നിലവില്‍ അറസ്റ്റിലായ രണ്ട് മുന്‍ ഉദ്യോഗസ്ഥരെ കൂടാതെ പഞ്ചായത്തിലെ മുന്‍ ക്ലര്‍ക്കും നിലവില്‍ ജോലിയില്‍ തുടരുകയും ചെയ്യുന്ന ജയറാമിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയാല്‍ രാഷ്ട്രീയക്കാരെയും അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിയിച്ചു.