ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തിരിക്കുന്നത്.
ഫിറോസിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് അദ്ദേഹം ആക്ഷേപിച്ചിരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.യു മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി ജസ്ല മാടശ്ശേരിക്കെതിരായ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് കമ്മിഷന്റെ നടപടി.
കുടുംബത്തിലൊതുങ്ങാത്ത, സ്വന്തം ശരീരസുഖത്തിന് വേണ്ടി മാത്രമായി ജീവിക്കുന്ന സ്ത്രീയെന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് ഫിറോസ് നടത്തിയത്. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സ്ത്രീ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു.