17 വയസ്സുകാരിയെ ലോഡ്ജില്‍ ബന്ദിയാക്കി പത്ത് ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍. ബംഗലൂരുവിലെ വൈറ്റ് ഫീല്‍ഡിലാണ് പന്ത്രണ്ടാം ക്ലാസുകാരിയെ നാലു പേര്‍ ചേര്‍ന്ന് ലോഡ്ജില്‍ ബന്ദിയാക്കി പീഡിപ്പിച്ചത്. ഇതില്‍ ഒരാള്‍ ലോഡ്ജിന്റെ മുതലാളിയാണ്. ഇദ്ദേഹം ബംഗാള്‍ സ്വദേശിയാണ്. ബാക്കി മൂന്ന് പേരും കര്‍ണ്ണാടക സ്വദേശികളാണ്. കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ക്ലാസിലെ ഒരു ആണ്‍സുഹൃത്ത് വൈകുന്നേരം ഒരു പാര്‍ട്ടിക്കായി പെണ്‍കുട്ടിയെ ഷണിച്ചിരുന്നു. ക്ലാസ് കഴിഞ്ഞ് വൈറ്റ് ഫീല്‍ഡ് റെയില്‍വേ സ്‌റ്റേഷന്റെ അടുത്തുള്ള റോഡില്‍ തന്നെ കാത്ത് നില്‍ക്കാനായിരുന്നു പെണ്‍കുട്ടിയോട് ഈ വിദ്യാര്‍ത്ഥി പറഞ്ഞിരുന്നത്. രാത്രി 8 മണിയോടെ സ്‌റ്റേഷന് സമീപത്തെത്തിയ പെണ്‍കുട്ടിയെ ക്ലാസ്‌മേറ്റിന്റെ സുഹൃത്താണെന്ന് പറഞ്ഞ് രണ്ട് പേര്‍ അടുത്ത് വന്ന് പരിചയപ്പെട്ടു. രാഘവേന്ദ്ര,സാഗര്‍ എന്നിങ്ങനെയായിരുന്നു ഇവര്‍ സ്വയം പരിചയപ്പെടുത്തിയത്. യുവാക്കളുടെ മാന്യമായ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നാത്തത് കാരണം പെണ്‍കുട്ടി ഉടന്‍ തന്നെ വണ്ടിയിലേക്ക് കയറി. ഇവര്‍ പെണ്‍കുട്ടിയെ വൈറ്റ് ഫീല്‍ഡിലുള്ള ക്ലാസിക്ക് ഇന്‍ ലോഡ്ജിലെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടു പോവുകയും സുഹൃത്ത് വരുന്നത് വരെ ഇവിടെ വിശ്രമിച്ചു കൊള്ളുവാനും പറഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞ് സാഗര്‍ മുറിയിലേക്ക് കടന്നു വരികയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം രാഘവേന്ദ്രയും രാജ് എന്ന് പറയുന്ന ചെറുപ്പക്കാരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ശബ്ദം കേട്ട ഓടിയെത്തിയ ലോഡ്ജ് ഉടമ സംഭവം പൊലീസില്‍ പരാതി നല്‍കാന്‍ തുനിയവെ ഇദ്ദേഹത്തേയും യുവാക്കള്‍ പെണ്‍കുട്ടിയെ ചൂണ്ടിക്കാട്ടി പ്രലോഭിപ്പിച്ചു. അവസാനം ഇദ്ദേഹവും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പത്ത് ദിവസത്തോളം ഇത്തരത്തില്‍ പെണ്‍കുട്ടി ഇവര്‍ നാലു പേരുടെയും പീഡനത്തിനിരയായി. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 6 ന് പൊലീസ് ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍കുട്ടിയെ പൊലീസ് മോചിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പ്രതികളും പിടിയിലായി. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വിദ്യാര്‍ത്ഥിനിയെ പാര്‍ട്ടിക്കായി ക്ഷണിച്ച സുഹൃത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.