Thursday, April 25, 2024
HomeInternationalകോട്ടയം ക്ലബ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

കോട്ടയം ക്ലബ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

ഹൂസ്റ്റണ്‍: കോട്ടയം ക്ലമ്പ് വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം നവംബര്‍ 11 ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ മലയാളിയും, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലറുമായ കെന്‍ മാത്യു നിര്‍വ്വഹിച്ചു.കോട്ടയം ക്ലമ്പ് ജോയ്ന്റ് സെക്രട്ടറിയും ഐറ്റി വിദഗ്ദനുമായ ഷിബു കെ മാണിയാണ് വെബ്‌സൈറ്റിന് രൂപകല്‍പന നല്‍കിയത്.

സ്റ്റാഫോര്‍ഡ് കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ അദ്ധ്യക്ഷത നിര്‍വ്വഹിച്ചു.കോട്ടയം ക്ലമ്പ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെ കൗണ്‍സിലര്‍ കെന്‍ മാത്യു അഭിനന്ദിച്ചു.

കോട്ടയം ക്ലമ്പും പൊതുജനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി മാറുന്നതിന് മനോഹരമായി വിഭാവനം ചെയ്ത ഈ വെബ്‌സൈറ്റിന് കഴിയട്ടെ എന്നും കെന്‍മാത്യു ആശംസിച്ചു.വെബ്‌സൈറ്റിന്റെ സ്‌പോണ്‍സര്‍ കോട്ടയം റജി, ബാബു ചാക്കൊ, മാത്യു ചന്നപ്പാറ, മധുചേറിക്കല്‍, ഡോ സി വി മാത്യു, കുര്യന്‍ ചന്നാപ്പാറ, ആഡ്രൂസ് ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

സുകു ഫിലിപ്പ്, ഷീബാ ആന്‍ഡ്രൂസ്, സുജാ ബെന്നി, സജീവന്‍ ജേക്കബ് തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.ഗോപികാ ദേവികമാരുടെ നൃത്തവും ചടങ്ങിനെ ആകര്‍ഷകമാക്കി.ചടങ്ങുകള്‍ക്ക് ശേഷം ക്ലമ്പംഗങ്ങള്‍ പ്രത്യേക ഡിന്നറും ഒരുക്കിയിരുന്നു.വെബ്‌സൈറ്റ് www.kcath.com

– പി.പി ചെറിയാന്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments