Friday, March 29, 2024
HomeNationalരാഷ്ട്രീയത്തിൽ നിന്നും വിടപറയുകയാണെന്ന് സോണിയ ഗാന്ധി

രാഷ്ട്രീയത്തിൽ നിന്നും വിടപറയുകയാണെന്ന് സോണിയ ഗാന്ധി

രാഷ്ട്രീയത്തിൽ നിന്നും വിടപറയുകയാണെന്ന്  മുൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 19 വർഷം കോണ്‍ഗ്രസിനെ നയിച്ച സോണിയ 47 വയസുകാരനായ മകൻ രാഹുലിനാണ് വഴിമാറി കൊടുക്കുന്നത്. 2013 മുതൽ രാഹുൽ കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവി വഹിച്ചു വരികയായിരുന്നു. തന്‍റെ റോൾ ഇനി വിരമിക്കുക എന്നതാണെന്നും കോണ്‍ഗ്രസിനെ ഉയരങ്ങളിൽ എത്തിക്കാൻ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു. 1998-ൽ സീതാറാം കേസരിയുടെ പിൻഗാമിയായാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്. സോണിയയുടെ കീഴിൽ രണ്ടു തവണ കോണ്‍ഗ്രസ് യുപിഎ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയിരുന്നു. ദേശീയ ഉപദേശക സമിതിയുടെയും യുപിഎയുടെയും അധ്യക്ഷ പദവിയും അക്കാലത്ത് സോണിയയാണ് അലങ്കരിച്ചിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments