ക്ഷേത്രത്തിൽ വച്ച് വിഷം കലർന്ന പ്രസാദം കഴിച്ച 12 പേർ മരിച്ച സംഭവത്തിൽ 2 പേർ പോലീസ് കസ്റ്റഡിയിൽ. ട്രസ്റ്റ് ഭാരവാഹികളായ രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മൈസൂരുവില്‍ മാരമ്മ കോവിലിൽ പ്രസാദം കഴിച്ച തൊണ്ണൂറിലേറെ പേരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നീല അതീവ ഗുരുതരമായി തുടരുകയാണ് . വിഷം കലർന്ന പ്രസാദം കഴിച്ച 12 പേർ ഇതിനകം മരിച്ചു. പ്രസാദം കഴിച്ച ഉടൻ ദേഹസ്വസ്ഥം അനുഭവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കം കുഴഞ്ഞുവീഴുകയായിരുന്നു. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച 30 പക്ഷികളും കന്നുകാലികളും ചത്തൊടുങ്ങി. 20 വര്‍ഷത്തോളമായി ബ്രഹ്മേശ്വര ട്രസ്റ്റും – സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ട്രസ്റ്റുമായി തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് സംശയത്തിലാണ് പോലീസും നാട്ടുകാരും. ചോദ്യം ചെയ്യാനായി സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ട്രിസ്റ്റിലെ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരെ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സന്ദർശിച്ചു. കേസിൽ സമഗ്ര അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ക്ഷേത്രത്തിൽ വിഷം കലർന്ന പ്രസാദം; 2 പേർ പോലീസ് കസ്റ്റഡിയിൽ
RELATED ARTICLES