Saturday, December 14, 2024
HomeKeralaആര്‍.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ;വിവാദത്തിന് വഴി തെളിച്ചു

ആര്‍.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ;വിവാദത്തിന് വഴി തെളിച്ചു

ആര്‍.എസ്.എസിന്റെ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത സംഭവം വലിയ വിവാദത്തിന് വഴി തെളിച്ചു . ആര്‍എസ്‌എസ്സില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയായ വിജ്ഞാന ഭാരതി ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ആരോഗ്യ മന്ത്രി പങ്കെടുത്തത്. ആര്‍എസ്‌എസ്സിന്റെ സയന്‍സ് ഫോറമായ വിജ്ഞാന ഭാരതി വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന വേള്‍ഡ് ആയുര്‍വ്വേദ കോണ്‍ഗ്രസ്സില്‍ ശൈലജ ടീച്ചര്‍ പങ്കെടുക്കുകയും പ്രത്യേക പ്രഭാഷണം നടത്തിയതുമാണ് വലിയ വിവാദമാകുന്നത്. അതേസമയം പാര്‍ട്ടിയില്‍ തന്നെ പ്രതിഷേധം ശക്തമായതോടെ മന്ത്രി വിശദീകരണവമായി രംഗത്തെത്തി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും പങ്കെടുത്തില്ലെന്നാണ് വിവരം. കേന്ദ്രത്തിലെയും ഗുജറാത്തിലെയും ആയുഷ്മന്ത്രാലയത്തിന്റെയും ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് വിജ്ഞാന്‍ ഭാരതി പരിപാടി നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments