Friday, March 29, 2024
HomeKeralaകെ.എസ്.ഇ.ബിക്ക് 860 കോടി രൂപയുടെ നഷ്ട്ടം; വെെദ്യുതി നിരക്ക് കൂട്ടും

കെ.എസ്.ഇ.ബിക്ക് 860 കോടി രൂപയുടെ നഷ്ട്ടം; വെെദ്യുതി നിരക്ക് കൂട്ടും

പ്രളയത്തില്‍ കെ.എസ്.ഇ.ബിക്ക് 860 കോടി രൂപയുടെ നഷ്ടമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ വെെദ്യുതി നിരക്ക് വ‌ര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രി എം.എം. മണി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കെെക്കൊള്ളുന്നത് റഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരക്ക് വര്‍ധന അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ റഗുലേറ്ററി കമ്മിഷനു മുന്നില്‍ ബോര്‍ഡ് ആവശ്യപ്പെരിക്കുന്ന താരിഫിനെതിരെ ആക്ഷേപം വ്യാപകമാണ്. വെെദ്യുതി ഉപയോഗം മുന്‍കാലങ്ങളില്‍ പരമാവധി കുറച്ച്‌ കൊണ്ടുവരാനാണ് ബോര്‍ഡിന്റെ ശ്രമം. എന്നാല്‍ ഇപ്പാള്‍ വെെദ്യുതി ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നനാണ് ബോര്‍ഡിന് ലാഭം. കുറഞ്ഞ ചെലവില്‍ വെെദ്യുതി വാങ്ങി വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ വില്‍ക്കാം കഴിയുന്നു. എന്നാല്‍ 40 യൂണിറ്റ് വരെ വെെദ്യുതി ഉപയോഗിക്കുന്നവരെ വര്‍ധനവില്‍ നിന്ന് ഇപ്രാവിശ്യവും ഒഴിവാക്കിയിട്ടുണ്ട്. 41 യൂണിറ്റ് മുതല്‍ 50 വരെ ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ നിരക്കില്‍[ 2.90] നിന്ന് 3.50 രൂപയും 51മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് [3.40] 4.20 രൂപയുമാണ് വര്‍ദ്ധിക്കുന്നത്. എന്നാല്‍ 151 മുതല്‍ 200 യൂണിറ്റിന് 6.10 രൂപയില്‍ നിന്ന് 5.80 രൂപയായി കുറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments