Thursday, March 28, 2024
HomeKeralaആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്ന വർത്തയ്‌ക്ക്‌ വിശദീകരണവുമായി കെ.കെ.ശൈലജ

ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്ന വർത്തയ്‌ക്ക്‌ വിശദീകരണവുമായി കെ.കെ.ശൈലജ

ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തുവെന്ന വർത്തയ്‌ക്ക്‌ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രംഗത്തു വന്നു. അഹമ്മദാബാദില്‍ നടക്കുന്ന 8 മത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടിയിലാണ് താൻ പങ്കെടുത്തതെന്ന് മന്ത്രി വിശദീകരിച്ചു . കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയാണ് ഇതെന്നും അവർ പ്രതികരിച്ചു. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സിസിആര്‍എഎസിന്റേയും നേതൃത്വത്തില്‍ നടന്നുവരുന്ന പരിപാടിയാണിത്. 2002ലാണ് ഇത്തരത്തിലൊരു ആയുര്‍വേദ കോണ്‍ഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ നടന്ന ഈ പരിപാടിയില്‍ അന്നത്തെ കേന്ദ്രമന്ത്രി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തു.
പിന്നീട് തുടര്‍ച്ചയായി വിവിധ സംസ്ഥാനങ്ങളില്‍ ആയുഷ് കോണ്‍ഗ്രസ് നടന്നിട്ടുണ്ട്. പിന്നീടുള്ള എല്ലാ ആയുര്‍വേദ കോണ്‍ഗ്രസിലും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിമാരും സംസ്ഥാന ആയുഷ് വകുപ്പ് മന്ത്രിമാരും ആയുഷ് വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥരും സ്ഥാപനങ്ങളുമെല്ലാം ഇതില്‍ പങ്കെടുക്കാറുമുണ്ടെന്നും മന്ത്രി പറയുകയുണ്ടായി. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും . കുപ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും മന്ത്രി കെ.കെ.ശൈലജ അഭ്യര്‍ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments