പറന്നുകൊണ്ടിരുന്ന യാത്രാ വിമാനത്തിന്റെ ഡ്രോണിലിടിച്ച് മുൻ ഭാഗം തകര്‍ന്നു. മെക്സിക്കന്‍ എയര്‍ലെയ്നിന്റെ ബോയിങ് 737 വിമാനമാണ് ഡ്രോണിന്റെ ആക്രമണത്തില്‍ അകപ്പെട്ടത്. മുൻ ഭാഗം തകര്‍ന്നുവെങ്കിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യുഎസ് അതിര്‍ത്തി പ്രദേശമായ ടിജ്വാനയിലാണ് സംഭവം. ബോയിങ് 737-700 വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്യാന്‍ കാത്തിരിക്കുന്ന സമയത്താണ് വന്‍ ശബ്ദത്തോടെ ഡ്രോണ്‍ വിമാനത്തിലിടച്ചത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണ്.
യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഡ്രോണുകള്‍. മിക്ക വ്യാമപരിധികളിലും ഡ്രോണുകളെ നിയന്ത്രിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. റഡാറുകള്‍ വഴി കണ്ടെത്താന്‍ കഴിയാത്ത ഡ്രോണുകള്‍ വിമാനങ്ങള്‍ക്ക് തലവേദനയാകുകയാണ്. മിക്ക രാജ്യങ്ങളിലും ഡ്രോണുകള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും നിരവധി കമ്പനികളാണ് ചെറുതും വലുതുമായ ഡ്രോണുകള്‍ നിര്‍മിക്കുന്നത്.