Tuesday, February 18, 2025
spot_img
Homeപ്രാദേശികംകുവൈത്തിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ ഫെബ്രുവരി 25 ന്

കുവൈത്തിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മ ഫെബ്രുവരി 25 ന്

കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത്‌, 2018 ഫെബ്രുവരി 25 ന്, വൈകുന്നേരം അഞ്ച് മുപ്പതു മുതൽ അബ്ബാസിയ മറീന ഹാളിൽ വച്ച്; ജില്ലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. “ഹൃദയത്തിൽ സൂക്ഷിക്കാൻ” എന്ന് പേരിട്ടിരിക്കുന്ന സംഗീത-നൃത്ത സന്ധ്യക്ക്‌ ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരായ എം. ജി. ശ്രീകുമാർ, മൃദുല വാരിയർ, ശ്രേയ ജയ്ദീപ്, താരാ കല്യാൺ, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ എന്നിവരാണ് പങ്കെടുക്കുന്നത്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനൂപ് കോവളത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരൻമാർ പങ്കെടുന്ന ലൈവ് ഓർക്കസ്ട്ര പരിപാടിക്ക് കൊഴുപ്പേകും. താരസന്ധ്യയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റികൾ ആണ് പ്രവർത്തിച്ചുവരുന്നത്. മെഗാ ഇവന്റിന്റെ പോസ്റ്റർ മുതിർന്ന എക്സികുട്ടീവ് അംഗം കെ ഓ മത്തായിക്ക് നൽകിക്കൊണ്ടും, പ്രവേശന കൂപ്പണുകൾ ജനറൽ കൺവീനർ ലാലു ജേക്കബ്, അബ്ബാസിയ ഏറിയ കൺവീനർ ചാൾസ് ജോർജ്, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ അനി ബിനു എന്നിവർക്ക് നൽകിക്കൊണ്ടും, പ്രസിഡണ്ട് കെ ജയകുമാർ നിർവഹിച്ചു. പ്രസിഡണ്ട് കെ. ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി മുരളീ എസ് പണിക്കർ, ജനറൽ കൺവീനർ ലാലു ജേക്കബ്, ട്രഷറർ തോമസ് അടൂർ, പ്രോഗ്രാം കൺവീനർ അബു പീറ്റർ സാം, വനിതാ വിഭാഗം വൈസ് ചെയർപേഴ്സൺ അനി ബിനു എന്നിവർ സംസാരിച്ചു. പരിപാടിയുടെ പ്രവേശന പാസുകൾ അപ്സര ബസാർ, അബ്ബാസിയ; ഓവൻ ഫ്രഷ് ബേക്കറി & കൺഫെക്ഷണറി, ഫഹാഹീൽ, നൗഷാദ്സ് സിഗ്നേച്ചർ റെസ്റ്റോറന്റ് എന്നീ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments