കലിഫോർണിയയിൽ പതിമൂന്ന് മക്കളെ വർഷങ്ങളോളം ചങ്ങലയ്ക്കിട്ടും പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഡേവിസ് അലൻ (57), ലൂയിസ് അന്ന (49) എന്നിവരെയാണ് പെറിസ് പോലീസ് അറസ്റ്റു ചെയ്തത്. കുട്ടികളെ ചങ്ങലയ്ക്കിട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന വീട്ടിൽ നിന്നും ജനുവരി 14ന് രക്ഷപെട്ട ഒരു കുട്ടി ഫോണിലൂടെ പോലീസിനു നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. രണ്ടു മുതൽ 29 വയസു വരെയുള്ളവരെയാണ് ചങ്ങലയ്ക്കിട്ടിരുന്നത്. കുട്ടികൾ പോഷകാഹാരക്കുവ് മൂലം പട്ടിണി കോലങ്ങളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ പരിശോധന നടത്തിയ പോലീസ് വൃത്തിഹീന പരിസരവും കുട്ടികളെ കട്ടിലിനോട് ചേർത്ത് ചങ്ങലയ്ക്കിട്ടതുമായ നിലയിലാണ് കണ്ടെത്തിയത്. ഇവരെ പ്രാഥമിക ശുശ്രൂഷകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു മുതൽ 29 വയസു വരെയുള്ള മക്കളെ വർഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കൾ പിടിയിൽ
RELATED ARTICLES