മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി (73)

Citinews funeral മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി

പത്തനംതിട്ട: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായ മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി (73) നിര്യാതനായി. ഖബറടക്കം 17ന് വ്യാഴം( നാളെ) 9 മണിക്ക് പത്തനംതിട്ട കശ്ശാഫുൽ ഉലൂം പള്ളി അങ്കണത്തിൽ. പത്തനംതിട്ട കുലശേഖരപതി കശ്ശാഫുൽ ഉലൂം സർവകലാശയുടെ ചാൻസലറായിരുന്നു. ആലുവ ജാമിഅ കൗസറിൽ ഉലൂമിന്റെ സ്ഥാപകനും 40 വർഷം പ്രിൻസിപ്പലുമായിരുന്ന മൗലാന തബ് ലീഗ് ജമാഅത്തിന്റെ മുതിർന്ന നേതാവും കാഞ്ഞാർ മൂസ മൗലാനയുടെ ജാമാതാവുമാണ്. മക്കൾ: റഷീദ് അഹമ്മദ് മൗലവി, മുഹമ്മദ് യൂസുഫ് മൗലവി, ഷമീമ, സ്വാലിഹ, സംഹ, ഗാസി സഊദ്.നിരവധി കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവാണ്. പത്ത് വാല്യങ്ങളിലുള്ള ഖുർആന്റെ മലയാള പരിഭാഷയിൽ ഏഴ് വാല്യം പ്രസിദ്ധീകൃതമായി. എട്ടാം ഭാഗത്തിന്റെ പണിപ്പുരയിലായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.