മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് 8 രൂപയാക്കിയത് അപര്യാപ്തമാണെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടനയുടെ നിലപാട്. യാത്രക്കൂലി വര്‍ധിപ്പിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കേണ്ടെന്നാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. അതേ സമയം, സ്വകാര്യ ബസുകള്‍ പണിമുടക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വ്വീസ് നടത്തുന്നുണ്ട്. ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില്‍ തിങ്കളാഴ്ചമുതല്‍ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു പറഞ്ഞു. അതേസമയം ജനങ്ങളുടെ ബുദ്ധിമുട്ട് ബസുടമകള്‍ മനസ്സിലാക്കണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചയാകാമെന്ന ഗതാഗത മന്ത്രിയുടെ നിലപാട് ബസുടമകളുടെ സംഘടന അംഗീകരിച്ചിട്ടുണ്ട്.
മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുകളുടെ പണിമുടക്ക് തുടങ്ങി
RELATED ARTICLES