അ​തി​മാ​ര​ക മ​യ​ക്കു ​മ​രു​ന്നുമായി യുവാവ് പിടിയിൽ

drugs

അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 28 പെ​ന്‍റാ​സോ​സി​ൻ ആം​പ്യൂ​ളു​ക​ളു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം സ്വ​ദേ​ശി വി​ജ​യ്(21)​ആ​ണ് പി​ടി​യി​ലാ​യ​ത്. ടാ​റ്റു വ​ര​യ്ക്കു​ന്പോ​ൾ വേ​ദ​ന അ​റി​യാ​തി​രി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ​താ​ണ് ഇ​ത്. ഒ​രു ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ത്താ​ൽ ആ​റു മ​ണി​ക്കൂ​ർ​വ​രെ ല​ഹ​രി നി​ല​നി​ൽ​ക്കു​ന്ന പെ​ന്‍റാ​സോ​സി​ന് 5000 രൂ​പ​യാ​ണ് ഒ​രു ഡോ​സി​ന് ഈ​ടാ​ക്കു​ന്ന​ത്. വേ​ദ​ന സം​ഹാ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഷെ​ഡ്യൂ​ൾ​ഡ് എ​ച്ച് വ​ണ്‍ ഇ​ന​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​മ​യ​ക്കു​മ​രു​ന്നി​ന് 250 രൂ​പ മാ​ത്ര​മേ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ വി​ല​യു​ള്ളു. ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ൾ വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ച​ട്ട​മു​ണ്ട്. ബം​ഗ​ളു​രു​വി​ൽ മെ​ഡി​ക്ക​ൽ ഫീ​ൽ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​ക്ക​ളി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ൾ ഒ​ന്നി​ന് ര​ണ്ടാ​യി​രം എ​ന്ന നി​ര​ക്കി​ലാ​ണ് കി​ട്ടു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ വി​ജ​യ് പ​റ​ഞ്ഞു. ഒ​രു മി​ല്ലി വീ​ത​മു​ള്ള 28 ആം​പ്യൂ​ളു​ക​ൾ​ക്ക് 1,40,000 രൂ​പ​യാ​ണ് വി​പ​ണി മൂ​ല്യം.