Saturday, February 15, 2025
HomeCrimeഗോസംരക്ഷകര്‍ നടത്തിയ കൊലപാതകത്തിൽ 11 പേർ കുറ്റക്കാരെന്ന് വിചാരണാ കോടതി

ഗോസംരക്ഷകര്‍ നടത്തിയ കൊലപാതകത്തിൽ 11 പേർ കുറ്റക്കാരെന്ന് വിചാരണാ കോടതി

ജാര്‍ഖണ്ഡിലെ ഗോരക്ഷയുടെ പേരിലുള്ള കൊലപാതകത്തില്‍ പതിനൊന്നു പേര്‍ കുറ്റക്കാരെന്ന് വിചാരണാ കോടതി. ബി ജെ പി പ്രാദേശിക നേതാവ് അടക്കം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് രാംഗഢ് ജില്ലയിലെ ബജര്‍തണ്ടില്‍ വച്ച് അലിമുദ്ദിന്‍(അസ്ഗര്‍ അന്‍സാരി) എന്നയാളെ ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെട്ട സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്.കൈവശം ബീഫ് ഉണ്ടായിരുന്നെന്ന സംശയത്തിലാണ് അലിമുദ്ദിനെ ഗോസംരക്ഷകര്‍ ആക്രമിച്ചത്. ഇയാളുടെ കാറും സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ആയിരുന്നു ആക്രമണം.ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന ആദ്യ ആക്രമണങ്ങളിലെ ആദ്യത്തെ കോടതി വിധിയാണിത്.  മാര്‍ച്ച് ഇരുപതിന് പ്രതികള്‍ക്ക് ശിക്ഷ വിധിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments