കർദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ.

karidinal george alencherry

കർദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചത്. പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും കോടതി താല്‍ക്കാലികമായി തടഞ്ഞു. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കുന്നതു വരെയാണ് സ്റ്റേ. 15ന് പരാതി കൊടുത്തു 16ന് പോലീസ് സ്വീകരിച്ചു. അന്ന് തന്നെ എങ്ങനെ റിട്ട് ഹർജി കൊടുക്കാൻ പറ്റും എന്ന് കോടതി ചോദിച്ചു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.